Sunday, January 22, 2012

"ബിഗ് ഇഷ്യൂ" മൂന്നിലൊന്നു കച്ചവടക്കാര്‍ റോമെനിയക്കാര്‍

              തെരുവില്‍ ഉറങ്ങുന്ന വീടില്ലാത്തവര്‍ക്ക് വേണ്ടി  ഗോര്‍ഡെന്‍ റോഡിക്കും എ ജോണ്‍ ബേഡും ചേര്‍ന്ന് 1991-ല്‍ ആരംഭിച്ച ചാരിറ്റിയുടെ മുഖമായ 'ദി ബിഗ് ഇഷ്യൂ' സാമൂഹിക മാറ്റത്തിന്‍റെ അടയാളമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യു കെ-യില്‍ പരക്കെ അറിയപ്പെടുന്ന മാഗസിനാണ്. ബിഗ് ഇഷ്യൂ മാസിക ഉയര്‍ത്തിപ്പിടിക്കുന്ന "ഹെല്‍പ്പിങ് ദെം ടു ഹെല്പ് ദെംസെല്‍വ്സ്" എന്ന മോട്ടോയുടെ ഉദ്ദേശശുദ്ധി ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതിന്‍റെ തെളിവാണ് ബിഗ് ഇഷ്യൂവിന്‍റെ 125000 കോപ്പികള്‍.
            ബിഗ് ഇഷ്യൂ മാഗസിന്‍റെ തെരുവോര കച്ചവടക്കാരായ ബ്രിട്ടീഷ് പൌരന്മാരുടെ   കച്ചവട ഇടങ്ങളിലേയ്ക്ക് ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള സ്ത്രീകള്‍ടക്കമുള്ള ആളുകള്‍ കടന്നു കയറുകയും കച്ചവടത്തിന്‍റെ മറവില്‍ രാജ്യത്തെ ബെനഫിറ്റ് ഗുണഭോക്താക്കളാകുകയും ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം വീടുള്ളവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ബ്രിസ്റ്റോളില്‍ മാഗസിന്‍ വില്‍പ്പനക്കാരിയായിരുന്ന റൊമാനിയന്‍ വംശജയും നാള് കുട്ടികളുടെ മാതാവുമായ ഫിറുറ്റ വാസിലെയ്ക്ക് മാഗസിന്‍ വില്പ്പന സെല്‍ഫ് എംപ്ലോയിഡ് വിഭാഗത്തില്‍പ്പെടുത്തി ഹൌസിങ് ബെനഫിറ്റ് നേടാന്‍ അര്‍ഹതയുണ്ടെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ബള്‍ഗേറിയ, റൊമാനിയ തുടങ്ങിയ യൂറിപ്പ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹൌസിങ് ബെനഫിറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കാവുന്നതാണ്  നിയമത്തിലെ ഈ പഴുത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു .
         
ദി മെയില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് തെരുവില്‍ ബിഗ് ഇഷ്യൂ വില്പ്പന നടത്തുന്ന ആളുകളില്‍ മൂന്നിലൊന്നു ആളുകള്‍ റൊമെനിയയില്‍ നിന്നുള്ളവരാണ് ആകെ 2250 രെജിസ്റ്റ്രേഡ് വെണ്ടര്‍മാരില്‍ എഴുന്നൂറോളം വരും ഇത്. നിയമത്തിന്‍റെ പഴുതുപയോഗിച്ചു അനതികൃതമായി ആനുകൂല്യം നേടുന്നവരെ വെളിച്ചത്തു കൊണ്ട് വരണമെന്ന് ബിഗ് ഇഷ്യൂ സ്ഥാപകന്‍ ജോണ്‍ ബെര്‍ഡ് ആവശ്യപ്പെട്ടു ഹംഗറി,ലാത്വിയ,ലിത്തുയനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ മാസികയുടെ വെണ്ടര്‍മാരാണ് ഭാരതീയരും, ജൂതന്മാരും മുന്‍കാലങ്ങളില്‍ കച്ചവടം ചെയ്തിരുന്നു എന്നാല്‍ റോമെനിയക്കാര്‍ ഉയര്‍ത്തുന്ന വെളിവിളി വിത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു .  
                         സ്വയം തെഴില്‍ പദവി നേടി ഹൌസിങ് ബെനഫിറ്റ് നേടുന്നതിന് വേണ്ടി മാത്രം കുടിയേറുകയും രാജ്യത്തെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നത് അസ്വീകാര്യമാണെന്ന് എം പി ഡേവിഡ് ഡേവിസ് പറഞ്ഞു ഇത്തരം പ്രവണത ബിഗ് ഇഷ്യൂ മാഗസിന്‍റെ വിശ്വാസ്യത ഇടിക്കുമെന്നും അദ്ദേഹം പറഞ്ഞു .കുടിയേറ്റവും നിലനില്‍പ്പിന് വേണ്ടിയുള്ള സമരവും വര്‍ധിക്കുകയാണ് അസംതൃപ്തരുടെ എണ്ണവും കുറവല്ല അസ്വസ്ഥതയും ആശങ്കയും കൂടുകയാണ്.

                   

No comments:

Post a Comment