Monday, January 23, 2012

മാന്ദ്യകാലം കഴിഞ്ഞാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ

ബ്രിട്ടന്‍ അതിന്‍റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറിയാലും ഇടത്തരക്കാരന്‍റെയും സാധാരണക്കാരന്‍റെയും ജീവിത സാഹചര്യം മെച്ചപ്പെടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് നിലവിലുണ്ടായിരുന്ന വരുമാനത്തിലേയ്ക്ക് തൊഴിലാളി വിഭാഘം തിരിച്ച് വരണമെങ്കില്‍ ചുരുങ്ങിയത് 2020 എങ്കിലും ആകുമെന്ന് പുതിയ പഠനങ്ങള്‍. അതേ സമയം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് മന്ദഗതിയിലാണെങ്കില്‍ പോലും സമ്പന്നവര്‍ഗം കൂടുതല്‍ സമ്പന്നരാകുമെന്ന സൂചനയും പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.
പണപ്പെരുപ്പവും,സാമ്പത്തികമാന്ദ്യവും മധ്യവര്‍ഗ കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ തൊഴിലാളി വിഭാഗം ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ഇടയില്‍ "തിങ്ക് ടാങ്ക്" നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പത്തു മില്ല്യണ്‍ മുതിര്‍ന്നവരും അവരുടെ കുട്ടികളും അടങ്ങുന്ന മധ്യവര്‍ഗ കുടുംബങ്ങളിലാണ് പഠനം നടന്നത്.
                   
                     പണമുള്ളവനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. രാജ്യത്തെ വേട്ടര്‍മാരില്‍ നല്ലൊരു ശതമാനം സാധാരണ തൊഴിലാളി വിഭാഗമാണ് അവരുടെ  താല്പ്പര്യം സംരക്ഷിക്കുന്ന കൃത്യമായ നിലപാട് സ്വീകരിക്കുകയും അവര്‍ക്ക്  അനുയോജ്യമായ സാമ്പത്തിക നയം രൂപീകരിക്കുകയും ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വളരെ കുറഞ്ഞ വേതനവും ക്ഷേമപദ്ധതികളുടെ അഭാവവും സാധാരണക്കാരന്‍റെ ജീവിതം ദുരിതത്തിലാക്കുന്നു .

അമേരിക്കന്‍ ഐക്ക്യനാടുകളില്‍ ഉണ്ടായ "ലോസ്സ്റ്റ് ഡെക്കേഡ്" പ്രതിഭാസത്തിന് തുല്ല്യമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. രണ്ടിടത്തും ഇരകളാക്കപ്പെട്ടത് മധ്യവര്‍ഗമാണ്. അടുത്ത എട്ട് വര്‍ഷത്തേയ്ക്ക് കൂടി സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ രേഖപ്പെടുത്തിയാല്‍, ഇടത്തരക്കരന്‍റെ "വാര്‍ഷിക ഡിസ്പോസബിള്‍ ഇന്‍കം" 2020-ല്‍ 20200 പൌണ്ടായിരിക്കും. അതേ സമയം സമ്പന്ന വര്‍ഗം 10% വളര്‍ച്ച നേടുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു, വളര്‍ച്ച നിരക്ക് കുറഞ്ഞാലും നാല് ശതമാനത്തില്‍ കുറയില്ല.

കുറയുന്ന വരുമാനവും കൂടുന്ന ജീവിത ചെലവും ദരിദ്രനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനവില വര്‍ദ്ധന, ഭക്ഷ്യ സാധനങ്ങളുടെ വില വര്‍ദ്ധന തുടങ്ങി നിത്യേന വര്‍ദ്ധിക്കുന്ന ജീവിത ചെലവ്, മറുഭാഗത്ത് വര്‍ദ്ധന പ്രതീക്ഷിക്കവാത്ത ശംബള സ്കെയിലും. അതേസമയം സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്ന അവസ്ഥയും. ദരിദ്രനും-ധനികനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുമ്പോള്‍ കുടിയേറ്റക്കാരടക്കമുള്ള മധ്യവര്‍ഗം ആശങ്കയിലാണ്          

Sunday, January 22, 2012

"ബിഗ് ഇഷ്യൂ" മൂന്നിലൊന്നു കച്ചവടക്കാര്‍ റോമെനിയക്കാര്‍

              തെരുവില്‍ ഉറങ്ങുന്ന വീടില്ലാത്തവര്‍ക്ക് വേണ്ടി  ഗോര്‍ഡെന്‍ റോഡിക്കും എ ജോണ്‍ ബേഡും ചേര്‍ന്ന് 1991-ല്‍ ആരംഭിച്ച ചാരിറ്റിയുടെ മുഖമായ 'ദി ബിഗ് ഇഷ്യൂ' സാമൂഹിക മാറ്റത്തിന്‍റെ അടയാളമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യു കെ-യില്‍ പരക്കെ അറിയപ്പെടുന്ന മാഗസിനാണ്. ബിഗ് ഇഷ്യൂ മാസിക ഉയര്‍ത്തിപ്പിടിക്കുന്ന "ഹെല്‍പ്പിങ് ദെം ടു ഹെല്പ് ദെംസെല്‍വ്സ്" എന്ന മോട്ടോയുടെ ഉദ്ദേശശുദ്ധി ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതിന്‍റെ തെളിവാണ് ബിഗ് ഇഷ്യൂവിന്‍റെ 125000 കോപ്പികള്‍.
            ബിഗ് ഇഷ്യൂ മാഗസിന്‍റെ തെരുവോര കച്ചവടക്കാരായ ബ്രിട്ടീഷ് പൌരന്മാരുടെ   കച്ചവട ഇടങ്ങളിലേയ്ക്ക് ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള സ്ത്രീകള്‍ടക്കമുള്ള ആളുകള്‍ കടന്നു കയറുകയും കച്ചവടത്തിന്‍റെ മറവില്‍ രാജ്യത്തെ ബെനഫിറ്റ് ഗുണഭോക്താക്കളാകുകയും ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം വീടുള്ളവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ബ്രിസ്റ്റോളില്‍ മാഗസിന്‍ വില്‍പ്പനക്കാരിയായിരുന്ന റൊമാനിയന്‍ വംശജയും നാള് കുട്ടികളുടെ മാതാവുമായ ഫിറുറ്റ വാസിലെയ്ക്ക് മാഗസിന്‍ വില്പ്പന സെല്‍ഫ് എംപ്ലോയിഡ് വിഭാഗത്തില്‍പ്പെടുത്തി ഹൌസിങ് ബെനഫിറ്റ് നേടാന്‍ അര്‍ഹതയുണ്ടെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ബള്‍ഗേറിയ, റൊമാനിയ തുടങ്ങിയ യൂറിപ്പ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹൌസിങ് ബെനഫിറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കാവുന്നതാണ്  നിയമത്തിലെ ഈ പഴുത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു .
         
ദി മെയില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് തെരുവില്‍ ബിഗ് ഇഷ്യൂ വില്പ്പന നടത്തുന്ന ആളുകളില്‍ മൂന്നിലൊന്നു ആളുകള്‍ റൊമെനിയയില്‍ നിന്നുള്ളവരാണ് ആകെ 2250 രെജിസ്റ്റ്രേഡ് വെണ്ടര്‍മാരില്‍ എഴുന്നൂറോളം വരും ഇത്. നിയമത്തിന്‍റെ പഴുതുപയോഗിച്ചു അനതികൃതമായി ആനുകൂല്യം നേടുന്നവരെ വെളിച്ചത്തു കൊണ്ട് വരണമെന്ന് ബിഗ് ഇഷ്യൂ സ്ഥാപകന്‍ ജോണ്‍ ബെര്‍ഡ് ആവശ്യപ്പെട്ടു ഹംഗറി,ലാത്വിയ,ലിത്തുയനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ മാസികയുടെ വെണ്ടര്‍മാരാണ് ഭാരതീയരും, ജൂതന്മാരും മുന്‍കാലങ്ങളില്‍ കച്ചവടം ചെയ്തിരുന്നു എന്നാല്‍ റോമെനിയക്കാര്‍ ഉയര്‍ത്തുന്ന വെളിവിളി വിത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു .  
                         സ്വയം തെഴില്‍ പദവി നേടി ഹൌസിങ് ബെനഫിറ്റ് നേടുന്നതിന് വേണ്ടി മാത്രം കുടിയേറുകയും രാജ്യത്തെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നത് അസ്വീകാര്യമാണെന്ന് എം പി ഡേവിഡ് ഡേവിസ് പറഞ്ഞു ഇത്തരം പ്രവണത ബിഗ് ഇഷ്യൂ മാഗസിന്‍റെ വിശ്വാസ്യത ഇടിക്കുമെന്നും അദ്ദേഹം പറഞ്ഞു .കുടിയേറ്റവും നിലനില്‍പ്പിന് വേണ്ടിയുള്ള സമരവും വര്‍ധിക്കുകയാണ് അസംതൃപ്തരുടെ എണ്ണവും കുറവല്ല അസ്വസ്ഥതയും ആശങ്കയും കൂടുകയാണ്.

                   

Saturday, January 21, 2012

ബ്രിട്ടനില്‍ രണ്ടു മില്ല്യണ്‍ സിംഗിള്‍ പേരന്‍റ് കുടുംബങ്ങള്‍

ബ്രിട്ടനില്‍ രണ്ടു മില്ല്യണ്‍ സിംഗിള്‍ പേരന്‍റ് കുടുംബങ്ങള്‍, നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം നാലില്‍ ഒന്നിലതികം കുടുംബങ്ങള്‍ അഥവാ 26% സിംഗിള്‍ പേരന്‍റ് കുടുംബങ്ങളാണ് ഭൂരിപക്ഷവും അമ്മമാരാണ്
ഏറ്റവും പുതിയ കണക്ക് പ്രകാരം ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണം 2001-ല്‍ 1745000 ആയിരുന്നത് കഴിഞ്ഞ വര്ഷം 1958000 ആയി, ഇതേ കാലയളവില്‍ തന്നെ കൊഹാബിറ്റിങ് ദമ്പതികളുടെ എണ്ണം 2.1 മില്ല്യനില്‍ നിന്നു 2.9 മില്ല്യനായി വര്‍ധിച്ചിട്ടുണ്ട് വിവാഹിത  ദമ്പതികളുടെ എണ്ണം 12.3 മില്ല്യനില്‍ നിന്നു 12 മില്ല്യനായി കുറയുകയും ചെയ്തു
ഒറ്റപേരന്‍റ്സില്‍ 92% അമ്മമാരാണ്, കൊഹാബിറ്റേഷന്‍ വര്‍ധിച്ചത് ബന്ധങ്ങള്‍ ശിശിലമാകുന്നതിനും ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനും കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു .ബന്ധങ്ങള്‍ ഉപേഷി ക്കുന്നതിനുള്ള പ്രവണത  കൊഹാബിറ്റിങ് ദമ്പതികളില്‍ വിവാഹ ജീവിതം നയിക്കുന്ന ദമ്പതികളെക്കാള്‍ മൂന്നിരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഒറ്റപേരന്‍റ് കുടുംബങ്ങളുടെ എണ്ണത്തില്‍ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെക്കല്‍ മുന്നില്‍ നില്ക്കുന്നത് ബ്രിട്ടനാണ്. പിതാവിന്‍റെ സ്നേഹപരിളാനകള്‍ ലഭികാത്ത ഒറ്റപേരന്‍റ് കുടുംബങ്ങളിലെ കുട്ടികള്‍ അനാരോഗ്യവാന്മാരും മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളിലേയ്ക്കും തിരിയുന്ന പ്രവണതയുമുണ്ട് 
114000 സ്വവര്‍ഗ ദമ്പതികളില്‍ 8000 പേര്‍ക്കു കുട്ടികളുണ്ട് ഇവരില്‍ 54000 പേര് മാത്രമാണ് നിയമപരമായി ബന്ധം ഉറപ്പിച്ചിട്ടുള്ളത്. വൈവാഹിക ബന്ധത്തില്‍ അതിഷ്ടിതമായതമായ  കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം 68 ശതമാനത്തില്‍ നിന്നു 62 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്
ആളുകള്‍ വിവാഹത്തില്‍ അതിഷ്ടിതമായ കുടുംബം നിഷേധിക്കുകയും കൊഹാബിറ്റേഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലൂടെ ഒറ്റപേരന്‍റ്  കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ വര്‍ധിച്ചെന്നു ഫാമിലി ലൈഫ് ഗവേഷകന്‍ ജില്‍ കീര്‍ബി പറയുന്നു വൈവാഹിക ജീവിതം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഗവന്‍മെന്‍റിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു      

യു കെ-യില്‍ നിന്ന് ബെനഫിറ്റ് വാങ്ങുന്നവരില്‍ വിദേശവാസികളും

         അനധികൃത കുടിയേറ്റക്കാരടക്കം വിദേശത്ത് താമസമാക്കിയ ധാരാളം ആളുകള്‍ ബെനഫിറ്റ് ഇനത്തില്‍ മില്ല്യണ്‍ കണക്കിന് പൌണ്ട് കൈപ്പറ്റുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പഠനത്തിലാണ് അനതികൃതമായി ആനുകൂല്യം പറ്റുന്ന വിദേശവാസികളുടെ   കണക്ക് പുറത്തു വന്നത്
                               
ബെനഫിറ്റ് ക്ളെയിം  ചെയ്യുന്ന ആളുകളുടെ പൌരത്വം സംബന്ധിച്ച് നടന്ന പഠനത്തില്‍ 371000 വിദേശപൌരന്മാര്‍ തൊഴിലന്വേഷകര്‍കുള്ള ആനുകൂല്യം നേടുന്നതായി തെളിഞ്ഞു. വര്‍ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ വര്ഷം നടത്തിയ വിവര ശേഖരണത്തില്‍ ബെനഫിറ്റ് ക്ളെയിം ചെയ്യുന്നവരില്‍ 6% വിദേശത്ത് താമസിക്കുന്നവരാണെന്ന കണക്കുകള്‍ പുറത്തു വന്നിരുന്നു 
                           
                       ബെനഫിറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നവരില്‍ 258000 ആളുകള്‍ യൂറോപ്പിയന്‍ സാംബത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ളവരും നോര്‍വേയ്,ലീഷെന്‍സ്റ്റീന്‍,ഐസ്ലന്‍ഡ്,സിറ്റ്സെര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് 2% കേസുകള്‍ നിയമപരമായ കുടിയേറ്റ പദവി ഇല്ലാത്തവരാണ് ഇവര്‍ക്ക് ബെനഫിറ്റ് ക്ളെയിം ചെയ്യാന്‍ അര്‍ഹതയുള്ളവരാണോ എന്നു അന്വേഷിക്കുമെന്ന് വര്‍ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു
                                       
                 യു കെയില്‍ നികുതിദായകരോ ഇവിടെ ജോലി ചെയ്യാത്തവരോ ആയ വിദേശവാസികള്‍ യു കെ-യുടെ ആനുകൂല്യം പറ്റുന്നത് സ്വീകാര്യമല്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ക്രിസ് ഗ്രെയില്‍ പറഞ്ഞു. നിയമപരമായ കുടിയേറ്റ പദവി ഇല്ലാത്തവരെ കണ്ടെത്തി ബെനഫിറ്റ് നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ വിവരങ്ങള്‍ ആശങ്കാജനകമാണെന്നും അര്‍ഹതയില്ലാതെ ബെനഫിറ്റ് നേടുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള  അന്വേഷണം ആരംഭിച്ചെന്നു ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു

ഇന്‍കപ്പാസിറ്റി ബെനഫിറ്റ്, തൊഴിലന്വേഷക അലവന്‍സ്,ഡിസേബിലിറ്റി ലിവിങ് അലവന്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിയായി കഴിഞ്ഞ വര്ഷം 5.5 മില്ലിയണ്‍ ആളുകള്‍ക്ക് നല്കിയ 35 മില്ല്യണ്‍ പൌണ്ടും കൈപ്പറ്റിയത് വിദേശവാസികളാണെന്ന് കണക്കുകള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ വിദേശത്ത് പോയാലും ബെനഫിറ്റ് നല്‍കണമെന്നാണ് നിലവിലെ നിയമം. നികുതി ദായകരുടെ പണം വിഴുങ്ങുന്ന ബെനഫിറ്റ് ടൂറിസം നിയന്ത്രിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ടാക്സ് പെയേര്‍സ് അലന്‍സിന്‍റെ റോബെര്‍ട്ട് ഓക്സിലി പറഞ്ഞു